February 7, 2026
kolenchery
പ്ലൈ​വു​ഡ് ക​മ്പ​നി തൊ​ഴി​ലാ​ളി​യാ​യ പ്ര​തി ഒ​റ്റ​യ്ക്കാ​ണ് മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.

കോ​ല​ഞ്ചേ​രി: കോ​ല​ഞ്ചേ​രി​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​ത്തി​ത്തു​റ​ന്ന് ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​യാ​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ലാ​യി. ആ​സാം നാ​വ്ഗോ​ൺ സ്വ​ദേ​ശി​യാ​യ റ​ഷീ​ദു​ൾ ഇ​സ്‌​ലാം(26) നെയാ​ണ് പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ലൈ​വു​ഡ് ക​മ്പ​നി തൊ​ഴി​ലാ​ളി​യാ​യ പ്ര​തി ഒ​റ്റ​യ്ക്കാ​ണ് മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. മോ​ഷ​ണ​ത്തി​നു ശേ​ഷം പ​തി​വു​പോ​ലെ കോ​ത​മം​ഗ​ല​ത്ത് പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ ജോ​ലി നോ​ക്കി വ​രി​ക​യാ​യി​രു​ന്നു.

പെ​രു​മ്പാ​വൂ​ർ കോ​ത​മം​ഗ​ലം കാ​ല​ടി തൊ​ടു​പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ നേ​ര​ത്തെ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പ്ര​തി സ​മ്മ​തി​ച്ചു. മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് തൊ​ടു​പു​ഴ യി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് 3,95,000 രൂ​പ മോ​ഷ്ടി​ച്ച​തും പ്ര​തി​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് പ്ര​തി നാ​ട്ടി​ൽ സ​മീ​പ​കാ​ല​ത്ത് ആ​ഡം​ബ​ര ബൈ​ക്ക് വാ​ങ്ങി​യി​ട്ടു​ണ്ട്.

Sponsored

പു​ത്ത​ൻ​കു​രി​ശ് ഡി​വൈ​എ​സ്പി വി.​ടി ഷാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൽ. ജ​യ​ൻ, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ജി​തി​ൻ കു​മാ​ർ, എ​സ്ഐ ശ​ശി​ധ​ര​ൻ, എ​എ​സ്ഐ ഗി​രീ​ഷ്, എ​സ്‌​സി​പി​ഒ​മാ​രാ​യ ജി​തേ​ഷ്, അ​ഖി​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!