പുത്തൻകുരിശ്: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്റെ നാലാം ഓർമ്മദിനമായ ഇന്നലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന കുർബാനയിലും കബറിങ്കലെ ധൂപപ്രാർത്ഥനയിലും ആയിരങ്ങൾ പങ്കെടുത്തു.

കുർബാനയ്ക്ക് മെത്രാപ്പോലീത്തമാരായ യൽദോ തീത്തോസ്, കുര്യാക്കോസ് യൗസേബിയോസ്, മാത്യൂസ് അന്തിമോസ്, കോർ എപ്പിസ്കോപ്പ രാജു ചെറുവിള്ളിൽ, ഫാ. ഗീവർഗീസ് തണ്ടായത്ത് എന്നിവർ കാർമ്മികത്വം വഹിച്ചു. കബറിടത്തിലെ ധൂപപ്രാർത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്ത ജോസഫ് ഗ്രിഗോറിയോസ്, പാത്രിയർക്കാ പ്രതിനിധി ആർച്ച് ബിഷപ്പ് അത്താനാസിയോസ് തോമ ഡേവിഡ് എന്നിവരും നേതൃത്വം നൽകി.
ശ്രേഷ്ഠ ബാവയുടെ കബറിടത്തിൽ പ്രാർത്ഥിക്കാൻ എല്ലാ സമയത്തും സൗകര്യം ഒരുക്കിയിട്ടുണ്ടന്ന് സഭാധികൃതർ അറിയിച്ചു.
