KANJA
നാ​ട്ടു​കാ​രു​ടെ സ​ഹാ​യം ല​ഭി​ച്ച​തി​നാ​ലാ​ണ് കൂ​ടു​ത​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്

കോ​ത​മം​ഗ​ലം: ഒ​മ്പ​ത​ര​ കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ സ​മീ​ൻ ഷേ​ഖ്, മ​മ​ൻ ഷേ​ഖ്, അ​ബി​ഖു​ൾ ഇ​സ്ലാം എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു​നി​ന്ന് കോ​ത​മം​ഗ​ല​ത്തേ​ക്ക് ക​ഞ്ചാ​വു​മാ​യി മൂ​വ​ർ​സം​ഘം സ്കൂ​ട്ട​റി​ൽ വ​രു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രത്തിന്‍റെ അടിസ്ഥാനത്തിൽ പെ​രു​മ​റ്റ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ര​ണ്ട് കി​ലോ ക​ഞ്ചാ​വ് വാ​ഹ​ന​ത്തി​ൽ​നി​ന്ന് കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പെ​രു​മ​റ്റം പു​ഴ​യു​ടെ തീ​ര​ത്ത് പൊ​ന്ത​ക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച ഏ​ഴ​ര കി​ലോ ക​ഞ്ചാ​വു കൂ​ടി ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യം ല​ഭി​ച്ച​തി​നാ​ലാ​ണ് കൂ​ടു​ത​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​സ​ബി​ൻ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!