bhootathankett
ഇ​ന്ന് മു​ത​ൽ ബോ​ട്ട് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും.

കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ന്‍​കെ​ട്ടി​ല്‍ ടൂ​റി​സം സീ​സ​ണ്‍ ആ​രം​ഭി​ച്ച് മൂ​ന്നു മാ​സം പി​ന്നി​ടു​മ്പോ​ൾ ടൂ​റി​സ്റ്റ് ബോ​ട്ട് സ​ർ​വീ​സു​ക​ൾ​ക്ക് അ​നു​മ​തി. ഏ​ഴു ബോ​ട്ടു​ക​ള്‍​ക്കാ​ണ് സ​ര്‍​വീ​സി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ന് മു​ത​ൽ ബോ​ട്ട് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും. സീ​സ​ൺ അ​വ​സാ​നി​ക്കാ​ൻ മൂ​ന്നു മാ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ബോ​ട്ട് സ​ർ​വീ​സു​ക​ൾ​ക്ക് അ​നു​മ​തി. 95 സീ​റ്റി​ന്‍റെ ഒ​രു ബോ​ട്ടും 45 സീ​റ്റി​ന്‍റെ ഒ​രു ബോ​ട്ടും 42 സീ​റ്റി​ന്‍റെ ഒ​രു ബോ​ട്ടും 10 സീ​റ്റി​ന്‍റെ നാ​ല് ബോ​ട്ടു​ക​ളു​മാ​ണു​ള്ള​ത്. സീ​സ​ൺ ആ​രം​ഭി​ച്ചി​ട്ടും ബോ​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ത്ത​ത് ഭൂ​ത​ത്താ​ൻ​കെ​ട്ടി​ന്‍റെ ടൂ​റി​സ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വും ഗ​ണ്യ​മാ​യി കു​റ​യു​ക​യു​ണ്ടാ​യി.

ഡി​സം​ബ​റി​ല്‍ ബോ​ട്ട് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ സാ​ഹ​ച​ര്യ​മൊ​രു​ങ്ങി​യ​താ​ണ് എ​ന്നാ​ല്‍ ബോ​ട്ടു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ല്ല. ഇ​റി​ഗേ​ഷ​ന്‍ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളും കോ​ട​തി ഇ​ട​പെ​ട​ലു​മാ​ണ് ത​ട​സ​മാ​യ​ത്. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ബോ​ട്ടിം​ഗ് ആ​രം​ഭി​ക്കാ​നു​ള്ള അ​നു​കൂ​ല സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ അ​റി​യി​ച്ചു.

സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​ണ് പെ​രി​യാ​റി​ലൂ​ടെ​യു​ള്ള ബോ​ട്ട് സ​വാ​രി. നേ​ര്യ​മം​ഗ​ലം ഭാ​ഗ​ത്തേ​ക്കും കു​ട്ട​മ്പു​ഴ ഭാ​ഗ​ത്തേ​ക്കു​മാ​ണ് സ​വാ​രി. ബോ​ട്ട് സ​വാ​രി​ക്ക് അ​വ​സ​രം ഒ​രു​ങ്ങു​ന്ന​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ജ​ങ്കി​ൾ സ​ര്‍​വീ​സു​ക​ളു​ടെ റൂ​ട്ടും ഭൂ​ത​ത്താ​ന്‍​കെ​ട്ട് വ​ഴി ഉ​റ​പ്പാ​കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!