February 6, 2026
mundakkayam
കൊച്ചിയിൽ നിന്നും തമിഴ്നാട്ടിലേക്ക് തീർഥാടനത്തിന് പോയി മടങ്ങും വഴിയാണ് അപകടം

കോട്ടയം ∙ മുണ്ടക്കയത്ത് 40 യാത്രക്കാരുമായെത്തിയ ടൂറിസ്റ്റ് ബസ് പൂർണമായും കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെ മുണ്ടക്കയം ബസ്‌സ്റ്റാൻഡിനു മുൻവശത്താണ് അപകടം. കൊച്ചിയിൽ നിന്നും തമിഴ്നാട്ടിലേക്ക് തീർഥാടനത്തിന് പോയി മടങ്ങും വഴിയാണ് ബസ് കത്തിനശിച്ചത്.

മധുരയിൽനിന്നും രാത്രി 10.30ഓടെ പുറപ്പെട്ട ബസ് പുലർച്ചെ മുണ്ടക്കയത്ത് എത്തിയപ്പോൾ പിൻവശത്തെ ടയറിന്റെ ഭാഗത്തുനിന്നും പൊട്ടിത്തെറിയുണ്ടായി. ബസ് നിർത്തി പരിശോധിച്ചപ്പോൾ പുക ഉയരുന്നതു കണ്ടു. തുടർന്ന് യാത്രക്കാരെ വേഗം പുറത്തിറക്കി. നിമിഷനേരത്തിനകം ബസ് കത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!