February 23, 2026
gst
പെ​രു​മ്പാ​വൂ​ർ ജി​എ​സ്ടി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ചി​കി​ത്സ സ​ഹാ​യ​ത്തി​നെ​ന്നു പ​റ​ഞ്ഞ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പ​ണം പി​രി​ക്കു​ക​യാ​യി​രു​ന്നു.

 പെ​രു​മ്പാ​വൂ​ർ: ജി​എ​സ്ടി ഓ​ഫീ​സ​ർ ച​മ​ഞ്ഞ് ചി​കി​ത്സ​സ​ഹാ​യ​ത്തി​നെ​ന്ന പേ​രി​ൽ വ്യാ​ജ പ​ണ​പ്പി​രി​വ് ന​ട​ത്തി​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കോ​ട​നാ​ട് ചെ​ട്ടി​ന​ട പു​ന്ന​ക്കാ​കു​ടി വീ​ട്ടി​ൽ അ​നൂ​പ് (41), കാ​ഞ്ഞൂ​ർ ജം​ഗ്ഷ​ൻ റോ​ഡി​ൽ ചി​റ്റു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ജി​മ്മി (52) എ​ന്നി​വ​രെ​യാ​ണ് കോ​ട​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 25ന് ​ജി​എ​സ്ടി ഓ​ഫീ​സ​റാ​ണെ​ന്ന് പ​രി​ച​പ്പെ​ടു​ത്തി​യ ശേ​ഷം പെ​രു​മ്പാ​വൂ​ർ ജി​എ​സ്ടി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ചി​കി​ത്സ സ​ഹാ​യ​ത്തി​നെ​ന്നു പ​റ​ഞ്ഞ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പ​ണം പി​രി​ക്കു​ക​യാ​യി​രു​ന്നു.

ഐ​മു​റി​യി​ൽ വ​സ്ത്ര​വ്യാ​പാ​രം ന​ട​ത്തു​ന്ന​യാ​ളി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ച് 1000 രൂ​പ കൈ​പ്പ​റ്റി. എ​ന്നാ​ൽ ഉ​ട​മ പി​ന്നീ​ട് ഇ​യാ​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഫോ​ൺ സ്വി​ച്ച് ഓ​ഫ് എ​ന്ന് ക​ണ്ട​തോ​ടെ സം​ശ​യം തോ​ന്നി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​രു​മ്പാ​വൂ​ർ ജി​എ​സ്ടി ഓ​ഫീ​സി​ൽ അ​ത്ത​ര​ത്തി​ലൊ​രു ജീ​വ​ന​ക്കാ​ര​നി​ല്ലെ​ന്നും ചി​കി​ത്സ സ​ഹാ​യ​ത്തി​ന് പി​രി​വ് ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​റി​ഞ്ഞു. തു​ട​ർ​ന്നാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഇ​ൻ​സ്‌​പെ​ക്ട​ർ എ.​എ​സ്. സ​രി​ൻ, എ​സ്ഐ സി.​എ. സാ​ജു, എ​എ​സ്ഐ​മാ​രാ​യ പി.​ജെ. സി​ജോ, മ​നോ​ജ്, സി​പി​ഒ നി​ഷാ​ദ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!