February 7, 2026
marine drive kolla
ഒ​ന്നി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ച​ശേ​ഷം കൊ​ള്ള​യ​ടി​ച്ച് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

കൊച്ചി: ഐടി കമ്പനി തുടങ്ങാനുള്ള ചർച്ചകൾക്കായി കൊച്ചിയിലെെത്തിയ യുഎസ് പൗരനെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മർദിച്ച് പണവും സ്വര്‍ണമോതിരവും അടക്കം 3.10 ലക്ഷം രൂപയുടെ മുതലുകൾ മോഷ്ടിച്ച 2 പേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ്  സാഹസികമായി പിടികൂടിയത്.യുഎസ് പൗരനും ന്യൂയോർക്കിൽ ഐടി പ്രഫഷനലുമായ ഒഡീഷ സ്വദേശി ഇൻഫോപാർക്കിൽ ഐടി കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വെള്ളിയാഴ്ചയാണ് കൊച്ചിയിൽ എത്തിയത്.

മറൈൻ ഡ്രൈവിലെ ഷൺമുഖം റോഡിലുള്ള ഹോട്ടലിലായിരുന്നു താമസം. ശനിയാഴ്ച മദ്യം വാങ്ങാൻ ഇറങ്ങിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് ഡ്രൈ ഡേ ആയതിനാൽ മദ്യം ലഭിച്ചില്ല. ഈ സമയം മറൈൻ ഡ്രൈവ് പരിസരത്ത് ചുറ്റിത്തിരിയുകയായിരുന്ന ആദർശ് സഹായത്തിന് എത്തുകയായിരുന്നു.  ഒ​ന്നി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ച​ശേ​ഷം വി​നോ​ദ​സ​ഞ്ചാ​രി​യെ കൊ​ള്ള​യ​ടി​ച്ച് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്ത ആ​ദ​ര്‍​ശ് കൂ​ട്ടാ​ളി ആ​കാ​ശി​നോ​ട് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഹോ​ട്ട​ലി​ല്‍ എ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ഇ​രു​വ​രും ചേ​ർ​ന്ന് പ​രേ​ഷി​നെ ശുചിമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദിച്ചു.

തങ്ങൾ പറയുന്നതനുസരിച്ചാൽ കൊല്ലില്ലെന്നും ഇല്ലെങ്കില്‍ ജീവനെടുക്കുമെന്നും ഇരുവരും ഭീഷണിപ്പെടുത്തി. തുടർന്ന് യുഎസ് പൗരന്റെ അക്കൗണ്ടിലുണ്ടായിരുന്ന 75,000 രൂപ 3 അക്കൗണ്ടുകളിലേക്ക് അയപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. കൂടാതെ 500 യുഎസ് ഡോളറും സ്വർണമോതിരവും എടിഎം കാർഡും തട്ടിയെടുത്തു. മുറി പുറത്തു നിന്നു പൂട്ടി പുറത്തു പോയ ഇരുവരും ചേർന്ന് 10,000 രൂപ വീതം 4 തവണകളായി 40,000 രൂപ കൂടി പിൻവലിച്ചു. ഇത്തരത്തിൽ ആകെ, 3,10,290 രൂപയുടെ മുതലാണ് കവർച്ച ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു. ഹോട്ടൽ ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

Sponsored

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ആ​ദ​ര്‍​ശി​നെ​യാ​ണ് ആ​ദ്യം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ താ​മ​സി​ച്ചി​രു​ന്ന പേ​ട്ട​യി​ലെ ലോ​ഡ്ജി​ല്‍ പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ഒ​ന്നാം​നി​ല​യി​ല്‍ നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരതത്തിന്റെ അടിസ്ഥാനത്തിൽ ആകാശും കുമ്പളങ്ങിയിൽ വച്ച് പിടിയിലായി. കൊച്ചി സിറ്റി പൊലീസിന്റെ മിന്നൽ വേഗത്തിലുള്ള ഇടപെടലിന് യുഎസ് പൗരൻ നന്ദി അറിയിച്ചു.ഇ​രു​വ​രും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, ക​വ​ര്‍​ച്ച, മോ​ഷ​ണം, വ​ധ​ശ്ര​മം, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!