February 8, 2026
pappanji
പു​തു​വ​ത്സ​രാ​ഘോ​ഷം ഏ​റെ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ഫോ​ർ​ട്ട്കൊ​ച്ചി​യി​ലേ​ക്ക് ഇ​ന്ന് ഉ​ച്ച​യോ​ടെ തി​ര​ക്ക് ആ​രം​ഭി​ക്കും.

കൊ​ച്ചി: പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ ര​ണ്ട് പ​ടു​കൂ​റ്റ​ൻ പ​പ്പാ​ഞ്ഞി​ക​ൾ ഉ​യ​ർ​ന്നു. കൊ​ച്ചി​ൻ കാ​ർ​ണി​വ​ൽ ക​മ്മി​റ്റി ഫോ​ർ​ട്ട്കൊ​ച്ചി പ​രേ​ഡ് മൈ​താ​ന​ത്തും ഗ​ലാ ഡി. ​ഫോ​ർ​ട്ട് കൊ​ച്ചി എ​ന്ന സം​ഘ​ട​ന ഫോ​ർ​ട്ട്കൊ​ച്ചി വെ​ളി മൈ​താ​ന​ത്തു​മാ​ണ് പ​ടു​കൂ​റ്റ​ൻ പ​പ്പാ​ഞ്ഞി​യെ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ര​ണ്ട് പ​പ്പാ​ഞ്ഞി​ക​ളും 50 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ണ്ട്. കൊ​ച്ചി​ൻ കാ​ർ​ണി​വ​ൽ ക​മ്മി​റ്റി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ​പ്പാ​ഞ്ഞി ത​യ്യാ​റാ​ക്കി​യ​ത് വൈ​റ്റി​ല സ്വ​ദേ​ശി​യാ​യ എ​സ്.​എം.​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. ഒ​രു മാ​സ​ത്തി​ലേ​റെ സ​മ​യ​മെ​ടു​ത്താ​ണ് പ​പ്പാ​ഞ്ഞി​യെ ത​യ്യാ​റാ​ക്കി​യ​ത്. പ​പ്പാ​ഞ്ഞി​യെ സ്ഥാ​പി​ക്കു​ന്ന​ത് കാ​ണാ​ൻ നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​രേ​ഡ് ഗ്രൗ​ണ്ടി​ലെ​ത്തി​യി​രു​ന്നു.

Sponsored

ഈ ​ര​ണ്ട് പ​പ്പാ​ഞ്ഞി​ക​ൾ​ക്ക് പു​റ​മെ കൊ​ച്ചി​യി​ൽ ഉ​ട​നീ​ളം വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി നൂ​റ് ക​ണ​ക്കി​ന് പ​പ്പാ​ഞ്ഞി​ക​ളെ വ​ഴി​യ​രി​കി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇന്ന് ​രാ​ത്രി 12 മ​ണി​യോ​ടെ പ​പ്പാ​ഞ്ഞി​ക​ളെ​ല്ലാം അ​ഗ്നി​ക്കി​ര​യാ​കും. പു​തു​വ​ത്സ​രാ​ഘോ​ഷം ഏ​റെ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ഫോ​ർ​ട്ട്കൊ​ച്ചി​യി​ലേ​ക്ക് ഇ​ന്ന് ഉ​ച്ച​യോ​ടെ തി​ര​ക്ക് ആ​രം​ഭി​ക്കും. ക​ർ​ശ​ന​മാ​യ പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​കും കാ​ർ​ണി​വ​ൽ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!