സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ജില്ലയിൽ നിന്ന് കോതമംഗലം സ്വദേശിനി ആദ്യ ഡി.നായർ തെരഞ്ഞെടുക്കപ്പെട്ടു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

മൂന്നു മണിക്കൂർ 45 മിനിട്ട് കൊണ്ട് വേമ്പനാട്ട് കായൽ നീന്തി കടന്ന പ്രകടനമാണ് ആദ്യയെ അവാർഡിന് അർഹയാക്കിയത്.മാതിരപ്പിള്ളി പള്ളിപ്പടി ശാസ്തമംഗലത്ത് ദീപുവിന്റെയും അഞ്ജനയുടെയും മകളാണ് ഏഴ് വയസുകാരിയായ ആദ്യ. ബ്രൈറ്റ് വേൾഡ് പബ്ലിക് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

2024 ഒക്ടോബർ 12 ന് ആലപ്പുഴ ജില്ലയിലെ അമ്പലക്കടവ് വടക്കുംകരയിൽ നിന്നു കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴ്കിലോമീറ്റർ ദൂരമാണ് ആദ്യ നീന്തിക്കടന്നത്. ഏഴ് കിലോമീറ്റർ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആദ്യ. കോതമംഗലം ഡോൾഫിൻ അക്വാറ്റിക് ക്ലബിന്റെ നേതൃത്വത്തിലാണ് പരിശീലനം നേടിയത്.

