വനം വകുപ്പുകാരെത്തി കൊമ്പും പ്രതിയെയും കസ്റ്റഡിയിലെടുത്തു.
തൃപ്പൂണിത്തുറ: പേട്ട മെട്രോ സ്റ്റേഷനിൽ മ്ലാവിന്റെ കൊമ്പുമായി ഉത്തർപ്രദേശ് സ്വദേശി അജിത് ശർമ (28) പിടിയിലായി. പേട്ടയിൽ നിന്ന് എറണാകുളം സൗത്തിലേക്ക് പോകുകയായിരുന്ന ഇയാളുടെ ബാഗ് സ്കാൻ ചെയ്യുന്നതിനിടെയാണ് പോലീസിന്റെ വലയിൽ കുടുങ്ങിയത്.
സിപിഒ സന്ദീപ്, സെബിൻ എന്നിവർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ മ്ലാവിന്റെ കൊമ്പ് കണ്ടെത്തിയത്. തുടർന്ന് കോടനാട് വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പുകാരെത്തി കൊമ്പും പ്രതിയെയും കസ്റ്റഡിയിലെടുത്തു.
