image_editor_output_image1482115139-1756053086200.jpg

ഇടുക്കി • സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽ നിന്ന് 18.72 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി തൃശ്ശൂർ, പുത്തൻചിറ നോർത്ത്, പകരപ്പിള്ളി വെളുത്തേടത്ത്കാട്ടിൽ വീട്ടിൽ ഹാരിസ് മുഹമ്മദ് (28) നെടുങ്കണ്ടം പോലീസിന്റെ പിടിയിലായി. 2024 ഏപ്രിൽ എട്ടിനാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയുടെ പേരിൽ എത്തിയ പാഴ്‌സലിൽ വ്യാജ പാസ്പോർട്ടുകളും എ റ്റി എം കാർഡുകളും ലഹരിമരുന്നുകളും കണ്ടെത്തിയെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ഒന്നാംപ്രതി ഫോണിൽ വിളിക്കുകയായിരുന്നു.

നിയമ നടപടികളുടേതെന്ന പേരിൽ വ്യാജരേഖകൾ വാട്‌സാപ്പിൽ അയച്ചു കൊടുക്കുകയും ചെയ്‌തു. തുടർന്ന് പണം നൽകിയാൽ കേസിൽനിന്ന് രക്ഷപ്പെടുത്താമെന്ന് പറഞ്ഞ് നെടുങ്കണ്ടം സൗത്ത് ഇന്ത്യൻ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന വീട്ടമ്മയുടെ സ്വർണം ഇതേ ബാങ്കിൽ പണയം വെപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. നെടുങ്കണ്ടം പോലീസ് ഇൻസ്പെക്ട‌ർ ജെർലിൻ വി സ്കറിയയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ ടി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നിബിൻ, ജോബിൻ എന്നിവരടങ്ങുന്ന സംഘം ബുധനാഴ്ച തൃശൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!