
ജാനകി വിജയൻ ഗുരു രവികുമാറിനും, ഗീതാ പത്മകുമാറിനുമൊപ്പം
കോതമംഗലം: ലയ ലാസ്യ ഭംഗിയിൽ നിറഞ്ഞാടാൻ കോതമംഗലത്ത് വൈഭവ നൃത്തപാഠശാലക്ക് തുടക്കമായി. കോതമംഗലം വിമലഗിരി സ്കൂൾ എൽ കെ ജി വിഭാഗത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ‘വൈഭവ’ നൃത്തപാഠശാലയുടെ ഉദ്ഘാടനം
നൃത്ത ലോകത്തെ പ്രശസ്തരായ
നാട്യാലയ സ്‌കൂൾ ഓഫ് ഡാൻസ് ഡയറക്ടർ ഗുരു രവികുമാർ, പ്രശസ്ത കുച്ചിപ്പുടി കലാകാരി ആചാര്യ ഗീതാ പത്മകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു.

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് ബികോം ബിരുദവും, എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് എംകോം ബിരുദവും നേടി കാലടി സംസ്കൃത സർവകലാശാലയിൽ എം.എ മോഹിനിയാട്ടം പഠിക്കുന്ന താഴെത്തേവീട്ടിൽ ടി കെ വിജയന്റെയും ബിന്ദു വിജയന്റെയും മകളായ ജാനകിയാണ് ഈ നൃത്ത പാഠ ശാലയുടെ ഡയറക്ടർ.