✍︎ സനിൽ ജോസഫ്
അടിമാലിയിൽ നിന്ന് കോതമംഗലം ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവാ കാർ നിയന്ത്രണം വിട്ട് നാല് വാഹങ്ങളിൽ ഇടിച്ചു. നാലുപേർക്ക് പരിക്ക് പറ്റിയതിൽ ഒരാളുടെ നില ഗുരുതരമാണ്.

ഇന്നോവ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നു കരുതുന്നു. നിയന്ത്രണം വിട്ടുവന്ന ഇന്നോവ മറ്റൊരു കാറിലും രണ്ടു ബൈക്കുകളിലും ഒരു ഓട്ടോയിലും ഇടിക്കുകയായിരുന്നു. സമീപത്തെ ഒരു കടക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. അപകടത്തിൽ ഒരാളുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
