February 8, 2026
Untitled-3.jpg

അടിമാലി: ഭൂട്ടാൻ വഴി കോടികൾ നികുതി വട്ടിച്ചുള്ള വാഹന കടത്ത് കണ്ടെത്താനുള്ള കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി അടിമാലിയിലും പരിശോധന.ചിപ്പ എൽസി ഗേൾ എന്ന് അറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശിനി ശിൽപ്പ സുരേന്ദ്രന്റെ ലാൻഡ് ക്രൂയിസർ കാറുമായി ബന്ധപ്പെട്ട പരിശോധനക്കായാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ അടിമാലിയിൽ എത്തിയത്. ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായിട്ടാണ് പരിശോധന നടന്നത്. മെക്കാനിക്ക് പണികൾക്കായാണ് കാർ അടിമാലിയിൽ എത്തിച്ചിരുന്നത്.

Advertisement

മെക്കാനിക്ക് ജോലികൾ തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന്റെ പരിശോധന ഉണ്ടായിട്ടുള്ളത്. 2023 സെപ്ത‌ംബർ മാസത്തിൽ മലപ്പുറം തിരൂർ സ്വദേശികളായ ഡീലർമാരിൽ നിന്നാണ് ശിൽപ്പ വാഹനം വാങ്ങിയത്. മുമ്പ് കർണ്ണാടം രജിസ്ട്രേഷൻ വാഹനമായിരുന്നു ഇത്. തിരൂ സ്വദേശികളായ ഡീലർമാർ കർണാടക വാഹന വകുപ്പിൽ നിന്നുള്ള എൻ ഒ സിയും ആർസി ബുക്കും കാണിച്ചിരുന്നുവെന്നും ശിൽപ്പ പറഞ്ഞു. കർണാടക സ്വദേശികൾ വാഹനം വാങ്ങിയഭകോയമ്പത്തൂരിൽ നിന്നും ആണെന്ന് പറയപ്പെടുന്നു.

Advertisement

നിലവിൽ വാഹനത്തിൻ്റെ ഇപ്പോഴത്തെ ഉടമയായ ശിൽപ വാഹനത്തിന്റെ അഞ്ചാമത്തെ ഓണർ ആണ്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് മെക്കാനിക്കൽ പെയിന്റിംഗ് വർക്കുകൾക്കായി ശിൽപ്പ കാർ അടിമാലിയിൽ ഉള്ള വർക്ക് ഷോപ്പിൽ എത്തിച്ചത്. റാലി ഡ്രൈവറായ ശിൽപ്പ, അധ്യാപന ജോലിയിൽ നിന്നും മിച്ചം കിട്ടിയ തുക കൂട്ടി വെച്ചാണ് തിരൂർ സ്വദേശികളിൽ നിന്നും ലാൻഡ് ക്രൂയിസർ 96 മോഡൽ കാർ 15 ലക്ഷം രൂപക്ക് വാങ്ങിയത്. വാഹനം നഷ്ടമായാൽ ഇതുവരെ താൻ കൂട്ടിവച്ച സമ്പാദ്യം ഇല്ലാതാകുമോയെന്ന ആശങ്കയും ശിൽപ്പ പങ്ക് വച്ചു.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!