February 8, 2026
pension
ഇത്തവണ 3600 രൂപയാണ് കയ്യിൽ കിട്ടുന്നത്

സംസ്ഥാനത്ത് ഇന്ന് (നവംബർ 20) മുതൽ പെൻഷൻ വിതരണം തുടങ്ങും. പെൻഷൻ തുക 2000 രൂപയായി വർദ്ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ വിതരണമാണിത്. ഈ ഘട്ടത്തിൽ പെൻഷൻ വാങ്ങുന്നവരുടെ കയ്യിൽ കിട്ടുന്നത് 3600 രൂപയാണ്. ഈ മാസം വർധിപ്പിച്ച പെൻഷൻ 2000 രൂപയും ഒരു ഗഡു കുടിശികയായ 1600 രൂപയും ചേർത്താണ് 3600 രൂപ കയ്യിലെത്തുക.

ഇനി പെൻഷൻ കുടിശിക ബാക്കി ഇല്ല. നേരത്തെ ബാക്കിയുണ്ടായിരുന്ന 5 ഗഡു കുടിശികയും തീർത്തുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒരു മാസത്തെ കുടിശ്ശിക ഉൾപ്പെടെ ക്ഷേമ പെൻഷൻ വിതരണം നവംബറിൽ തന്നെ ആരംഭിക്കുമെന്ന് നേരത്തെ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.

Sponsored

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചതോടെ ഇതിനായി പ്രതിവർഷം 13000 കോടി രൂപ സർക്കാർ നീക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ക്ഷാമബത്ത (ഡിഎ/ഡിആർ) കുടിശ്ശിക ഈ വർഷം രണ്ട് ഗഡുക്കളായി നേരത്തെ അനുവദിച്ചിരുന്നു.

Sponsored

ഈ വർഷം തന്നെ ഒരു ഗഡു കൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ സംഘം ജീവനക്കാർ വീടുകളിൽ നേരിട്ടെത്തിച്ചുമാണ് പെൻഷൻ വിതരണം ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!