മാടപ്പള്ളി: കാട്ടുപന്നിയെ കിണറ്റില്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടപ്പള്ളി കുന്നേല്‍ സുനിലിന്റെ പുരയിടത്തിലെ കിണറ്റിലാണ് കാട്ടുപന്നിയെ കണ്ടെത്തിയത്.

ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടില്‍ മോട്ടോര്‍ പ്രവർത്തിപ്പിച്ചപ്പോള്‍ വെള്ളം കയറാതെ വന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പുരയിടത്തിലെ കിണർ പരിശോധിച്ചപ്പോഴാണ് കാട്ടുപന്നിയെ കണ്ടത്.

തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ കലേഷ് ശ്രീനിവാസ് ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചോടെ പന്നിയെ വലയിട്ട് പിടിച്ച് വനംവകുപ്പ് കൊണ്ടുപോയി.

മാടപ്പള്ളി പഞ്ചായത്തിലെ കുട്ടന്‍ചിറ, വള്ളോക്കുന്ന്, വെങ്കോട്ട പ്രദേശങ്ങളില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.

