February 7, 2026
idamalakkudi elephent attack

ഇ​ട​മ​ല​ക്കു​ടി പഞ്ചായത്തിലെ കണ്ടത്തിക്കുടിയിൽ പ്രവർത്തിക്കുന്ന പു​തി​യ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ത​ക​ർ​ത്തു ഒറ്റയാൻ. ആ​റു മാ​സം മു​മ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കെ​ട്ടി​ട​മാ​ണ് കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. കു​ട്ടി​ക​ൾ​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ളെ​ല്ലാം ഭ​ക്ഷി​ച്ച കാ​ട്ടാ​ന അ​രി​ച്ചാ​ക്കു​ക​ൾ പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ട്ടു.

ഇ​ട​മ​ല​ക്കു​ടി​യി​ലെ പോ​ളിം​ഗ് ബൂ​ത്താ​യി നി​ശ്ച​യി​ച്ചി​രു​ന്ന കെ​ട്ടി​ടംകൂ​ടി​യാ​ണ് ഇ​ത്. ഭി​ത്തി​യും ജ​നാ​ല​യും ത​ക​ർ​ത്ത കാ​ട്ടാ​ന അ​തുവ​ഴി​യാ​ണ് ഭ​ക്ഷ​ണവ​സ്തു​ക്ക​ൾ പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കേ കാ​ട്ടാ​ന പോ​ളിം​ഗ് ബൂ​ത്ത് ത​ക​ർ​ത്ത​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത കാ​ല​ത്താ​യി വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​ണം ഇ​ട​മ​ല​ക്കു​ടി നി​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്.

Sponsored

മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വി​ന് പ​രി​ക്കേ​റ്റി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന പ​ക​ൽ​നേ​ര​ത്തെ​ത്തി ഏ​റെ സ​മ​യം നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!