February 8, 2026
varappuzha mala
ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം

വ​രാ​പ്പു​ഴ: വൃ​ദ്ധ​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. കോ​ട്ടു​വ​ള്ളി കൂ​ന​മ്മാ​വി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശിനി അ​ശ്വ​തി (28) യെ​യാ​ണ് വ​രാ​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​യ​ൽ​പ​ക്ക​ത്ത് താ​മ​സി​ക്കു​ന്ന 76 വ​യ​സു​ള്ള വൃ​ദ്ധ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മി​ച്ച് ക​ഴു​ത്തി​ൽ കി​ട​ന്ന ഒ​ന്ന​ര പ​വ​ന്‍റെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.

Sponsored

അ​ശ്വ​തി​ക്കെ​തി​രെ തൃ​ക്കാ​ക്ക​ര ഭാ​ഗ​ത്ത് എം​ഡി​എം​എ കൈ​വ​ശം വ​ച്ച​തി​നും ഞാ​റ​ക്ക​ൽ ഭാ​ഗ​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​തി​നും, മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​തി​നും കേ​സു​ക​ൾ ഉ​​ണ്ട്.

ഇ​ൻ​സ്പെ​ക്ട​ർ ഷോ​ജോ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​രാ​പ്പു​ഴ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ റ​സാ​ഖ്, ബി​ജു, എ​എ​സ്ഐ ഷീ​ജ, സി ​പി​ഒ മാ​രാ​യ രാ​ഹു​ൽ, ര​തി രാ​ജ്, ജി​തി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!