February 7, 2026
shobhana
വാഹനത്തിലുണ്ടായിരുന്ന മൂന്നു പേർക്കും സാരമായ പരിക്ക് പറ്റിയിട്ടുണ്ട്.

കോതമംഗലം: ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മണിപ്പാറ മാവുംതൊട്ടി സ്വദേശിനി ശോഭന ബേബിയാണ് മരണമടഞ്ഞത്.

വീട്ടു ജോലിക്കു പോവുകയായിരുന്ന ശോഭന ബസ് ഇറങ്ങിയ ശേഷം ജോലി സ്ഥലത്തേക്ക് പോകവേയാണ് നിയന്ത്രണം നഷ്ടപ്പെട്ട് അമിതവേഗതയിൽ എത്തിയ പിക്ക് അപ് വാൻ ശോഭനയെ ഇടിച്ചത്. മാത്യു കുഴൽനാടൻ എം എൽ എ യുടെ വീടിന്റെ മതിലിലും തൊട്ടടുത്തു നിന്നിരുന്ന പോസ്റ്റിലും ഇടിച്ച ശേഷം വാഹനം മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നു പേർക്കും സാരമായ പരിക്ക് പറ്റിയിട്ടുണ്ട്.

അപകടത്തെ തുടർന്നു ഓടിക്കൂടിയ നാട്ടുകാർ ശോഭനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!