February 7, 2026

എറണാകുളം:  ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നേര്യമംഗലം നേര്യമംഗലം സ്വദേശി ബിനുവിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേര്യമംഗലം മണിമരുതുംചാലിൽ കുറച്ചു കാലം മുൻപ് താമസിച്ചിരുന്ന ആറ്റുപുറം എൽദോസിന്റെ ഇളയ മകനാണ് പ്രതിയായ ബിനു.

കൊലപാതക ശേഷം യുവാവ് സുഹൃത്തുക്കളെ വീഡിയോ കോള്‍ വിളിച്ച് മൃതദേഹം കാണിച്ചു കൊടുത്തു. തുടര്‍ന്ന് സുഹൃത്തുക്കള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഇന്നലെ രാത്രി ഇരുവരും ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വിവാഹവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലയില്‍ കലാശിച്ചതെന്നുമാണ് പോലീസിന് ലഭിച്ച വിവരം. ആലുവ നഗരത്തില്‍ തന്നെയുള്ള ഈ ലോഡ്ജില്‍ നേരത്തേയും ഇവര്‍ മുറിയെടുത്തിരുന്നു.യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് സുഹൃത്തുക്കളെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ലോഡ്ജ് ജീവനക്കാരെക്കാള്‍ മുന്നേ വിവരമറിഞ്ഞത് യുവാവിന്റെ സുഹൃത്തുക്കളാണ് പോലീസില്‍ വിവരമറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!