
ഡോ. രമേശ് ഉണ്ണികൃഷ്ണൻ അധ്യാപകരുമായി സംവദിക്കുന്നു.
കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ(ഐക്യുഎസി) ആഭിമുഖ്യത്തിൽ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു. “നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്കിനൊത്ത അധ്യാപന പ്രക്രിയയിലെ മാറ്റങ്ങൾ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല ഡോ. രമേശ് ഉണ്ണികൃഷ്ണൻ (മുൻ ഡയറക്ടർ & ഉപദേഷ്ടാവ് എ.ഐ.സി.ടി.ഇ, വിദ്യാഭ്യാസ മന്ത്രാലയം, ന്യൂഡൽഹി) ഉദ്ഘാടനം ചെയ്ത് ക്ലാസ്സ് നയിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമകാലീന ഭാവിയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ ആധികാരികമായി ഡോ. രമേശ് വിശദീകരിച്ചു. ഒരു വിദ്യാർത്ഥിയുടെ ഭാവിയെ ഏത് തരത്തിലും ഗതി മാറ്റി വിടാനുള്ള ചാലകശക്തിയായി മാറുവാനുള്ള അറിവും, അനുഭവസമ്പത്തും, നൈപുണ്യവും അധ്യാപകർ ആർജിക്കണമെന്നും അദ്ദേഹം പറഞ്ഞു.