Accident
ഇ​ന്ന​ലെ രാ​വി​ലെ 7.15നാ​യി​രു​ന്നു അ​പ​ക​ടം.

കൂ​ത്താ​ട്ടു​കു​ളം: എം.​സി.​ റോ​ഡി​ൽ ബാ​പ്പു​ജി സ്കൂ​ളി​ന് സ​മീ​പം ലോ​റി​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ബൈ​ക്കി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. മ​ല്ല​പ്പ​ള്ളി പു​ത്ത​ൻ​വീ​ട്ടി​ൽ ബി​ലു പി. ​ജോ​ൺ (25) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.15നാ​യി​രു​ന്നു അ​പ​ക​ടം.

കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്ത് നി​ന്നും കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​രു​മ്പ് ക​മ്പി ക​യ​റ്റി വ​ന്ന ലോ​റി​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. എ​തി​ർ ദി​ശ​യി​ൽ നി​ന്ന് എ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം ലോ​റി സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചു ക​യ​റി തൊ​ട്ട​ടു​ത്തു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഭി​ത്തി​യി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ലോ​റി​ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​സി​രു​വ​ട്ടം തി​രി​ച്ചി​മാ​വെ​ട്ടം കാ​ർ​ത്തി​ക്കി(32)നും ​പ​രി​ക്കേ​റ്റു.

അ​തി​വേ​ഗ​ത്തി​ൽ എ​ത്തി​യ ലോ​റി ബൈ​ക്കി​ൽ ഇ​ടി​ച്ച ശേ​ഷം വീ​ട്ടു​മു​റ്റ​ത്തെ തെ​ങ്ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ൾ പി​ഴു​താ​ണ് മു​ന്നോ​ട്ടു​പാ​ഞ്ഞ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വ്യാ​പാ​ര​സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ കൂ​ത്താ​ട്ടു​കു​ളം ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന ക്ലീ​ന​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. കൂ​ത്താ​ട്ടു​കു​ളം ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്.

ബി​ലു​വി​ന്‍റെ മൃ​ത​ദേ​ഹം മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മ​ല്ല​പ്പ​ള്ളി ജി​എം​എം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം 3.30ന് ​മ​ല്ല​പ്പ​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ന​ട​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!