February 7, 2026
prethikal
ഇ​ട​വ​ഴി​ക​ളി​ലൂ​ടെ ത​നി​യെ ന​ട​ന്നു പോ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത്.

കൊ​ച്ചി: ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന് പെ​ണ്‍​കു​ട്ടി​ക​ളോ​ടും സ്ത്രീ​ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും, ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. അ​രൂ​ക്കു​റ്റി വ​ടു​ത​ല ഷെ​ഫീ​ക്ക് മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് അ​ന്‍​ഷാ​ദ് (19), പു​ല്ലേ​പ്പ​ടി സി.​പി. ഉ​മ്മ​ര്‍ റോ​ഡ്, ക​രി​ന്ത​പ​റ​മ്പ് മു​ഹ​മ്മ​ദ് റാ​സി​ക് (18) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ന​ഗ​ര​ത്തി​ലെ ഇ​ട​വ​ഴി​ക​ളി​ലൂ​ടെ ത​നി​യെ ന​ട​ന്നു പോ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത്. ആ​ക്ര​മ​ത്തി​ന് ഇ​ര​ക​ളാ​കു​ന്ന​വ​ർ നാ​ണ​ക്കേ​ടു ഭ​യ​ന്ന് പ​രാ​തി​പ്പെ​ടാ​റി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ കു​ടു​ങ്ങി​യ​ത്.

പ​രാ​തി​ക്കാ​രി ന​ല്‍​കി​യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ലൂ​ര്‍, ക​ട​വ​ന്ത്ര, പാ​ലാ​രി​വ​ട്ടം ഭാ​ഗ​ങ്ങ​ളി​ലെ 500ഓ​ളം സി​സി​ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി​ജി​ന്‍ ജോ​സ​ഫി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ എ​സ്‌​ഐ​മാ​രാ​യ പ്ര​മോ​ദ്, അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!