February 8, 2026

കോതമംഗലം : കേരള സർക്കാരിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ  ഭാഗമായി കോതമംഗലം കൃഷിഭവന് കീഴിൽ രൂപീകൃതമായിട്ടുള്ള കൃഷി ക്കൂട്ടം ഫെഡറേഷൻ്റെയും, കർഷകസഭ – ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു .  മുൻസിപ്പൽ ചെയർമാൻ കെ. കെ ടോമി അധ്യക്ഷത വഹിച്ചു. കൃഷി ഫീൽഡ് ഓഫീസർ സതി പി ഐ സ്വാഗതം ആശംസിച്ചു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പ്രിയമോൾ തോമസ് പദ്ധതി  വിശദീകരണം നടത്തി.  ചടങ്ങിൽ മുൻസിപ്പൽ  സ്റ്റാൻറിംഗ് കമ്മിറ്റി കൗൺസിലർമാരായ  കെ എ നൗഷാദ്,  കെ.വിതോവസ്, അഡ്വ. ജോസ് വർഗീസ്,  ബിൻസി തങ്കച്ചൻ, വാർഡ് കൗൺസിലർ മാരായ  റോസിലി ഷിബു, ഭാനുമതി ടീച്ചർ,  വിദ്യാപ്രസന്നൻ, കെ. എ ഷിനു, എൽദോസ് പോൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഞാറ്റുവേല ചന്ത ജൂൺ 5 വരെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!