Onanilavu
വ​രും ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ തു​ട​രും

കോ​ത​മം​ഗ​ലം: ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​ളി ഓ​ണം 2026 ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ഓ​ണ​നി​ലാ​വ് പ​രി​പാ​ടി​ക​ൾ​ക്ക് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ്, സം​വി​ധാ​യ​ക​ൻ എ​ബ്രി​ഡ് ഷൈ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് സെ​റി​മ​ണി ക്രി​യേ​ഷ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഗാ​ഷോ അ​ര​ങ്ങേ​റി. പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​വി​രു​ന്ന് വേ​റി​ട്ട ഓ​ണാ​നു​ഭ​വ​മാ​യി.

ച​ട​ങ്ങി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു, ജോ​മി തെ​ക്കേ​ക്ക​ര, എം.​എ​സ്. എ​ൽ​ദോ​സ്, എ.​ടി. പൗ​ലോ​സ്, ജോ​ർ​ജ്ജ് അ​മ്പാ​ട്ട്, സി.​കെ. സ​ത്യ​ൻ, പി.​സി. ജോ​ർ​ജ്ജ്, മാ​മ്മ​ച്ച​ൻ ജോ​സ​ഫ്, കെ.​പി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഓ​ണ​നി​ലാ​വി​ന്‍റെ ഭാ​ഗ​മാ​യി വെള്ളിയാഴ്ച വൈ​കി​ട്ട് ആ​റി​ന് മാ​ർ ബേ​സി​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ തു​ടി മ്യൂ​സി​ക്ക​ൽ ഫോ​ക്ക് ബാ​ൻ​ഡ് ന​യി​ക്കു​ന്ന നാ​ട​ൻ പാ​ട്ടു​ക​ളും സം​ഗീ​ത​വും കോ​ർ​ത്തി​ണ​ക്കി​യ സം​ഗീ​ത പ​രി​പാ​ടി. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ തു​ട​രും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!