February 8, 2026

ഇടുക്കി • വെള്ളക്കയം, കുതിരക്കല്ല് മഠംപടി ഭാഗങ്ങളില്‍ നിര്‍മ്മിക്കുന്ന രണ്ട് വെന്റഡ് ക്രോസ് ബാറുകളുടെ (വി.സി.ബി) നിര്‍മ്മാണ ഉദ്ഘാടനം ശനിയാഴ്ച രണ്ടിന് മരിയാപുരം വെള്ളക്കയം അങ്കണവാടി ജംഗ്ഷനില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷത വഹിക്കും. അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എം.ഡി തിലകന്‍.എസ് പദ്ധതി അവതരണം നടത്തും.

ഇടുക്കി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ജി സത്യന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് ജോസ്, വാര്‍ഡ് മെമ്പര്‍ ഫെനില്‍ ജോസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ നിമ്മി ജയന്‍, സാമൂഹിക സംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!