February 8, 2026

ഇടുക്കി:  കട്ടപ്പന വാഗപ്പടിയിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവ് പോലീസ് പിടിയിൽ. കുളത്തപ്പാറ സുനിൽകുമാർ (46) ആണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഇയാൾ കുത്തി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാരാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് ഇവിടെ നിന്നും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കും, ആഴത്തിൽ മുറിവേറ്റ യുവതിയുടെ നില ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കട്ടപ്പന എസ്.എച്ച്.ഒ ടി സി മുരുകനും. എസ്.ഐ എബി ജോർജ് ഉൾപ്പെടുന്ന സംഘം വീടിന്റെ പരിസരത്തുനിന്ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!