
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ്(ഓട്ടോണമസ്) കോളേജിൻ്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി 10, 11, 12 ഗ്രേഡുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സത്വ 2025 ഫെസ്റ്റ് ഓഗസ്റ്റ് 12, 13 തീയതികളിൽ സംഘടിപ്പിക്കുന്നു. മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിൽവച്ചു നടക്കുന്ന വിവിധ മത്സരങ്ങൾക്ക് 3 വിഭാഗങ്ങളിലായി 2.8 ലക്ഷം രൂപയാണ് സമ്മാനമായി നൽകുന്നത്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. മികച്ച പ്രകടനം നടത്തുന്ന സ്കൂളിന് അത്തനേഷ്യസ് ട്രോഫി നൽകും.

കാറ്റഗറി 1 ലെ ഐഡിയത്തോൺ, എസ്കേപ്പ് റൂം ചലഞ്ച്,മിസ്ട്രി റൂം,ക്വിസ് , ഫുട്ബോൾ ടൂർണമെൻ്റ് തുടങ്ങിയ മത്സരങ്ങളിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10000 രൂപ, 7500 രൂപ 5000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. കാറ്റഗറി 2 ൽ ഫെയ്സ് പെയിന്റിംഗ്,സ്പ്ലിറ്റ് ഡാൻസ് ചലഞ്ച് എന്നീ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 8000 രൂപ , 5000 രൂപ, 3000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.
കാറ്റഗറി 3 ൽ സ്മാർട്ട് ഫോട്ടോഗ്രാഫി,ക്ലേ ക്രിയേഷൻസ്, ഓൺ-ദി-സ്പോട്ട് സ്പീച്ച് ചലഞ്ച്,(ഇംഗ്ലീഷ്), കാർട്ടൂൺ കാൻവാസ് തുടങ്ങിയ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 5000 രൂപ,3000 രൂപ,2000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. രജിസ്ട്രേഷനുള്ള അവസാന തീയതി- ആഗസ്റ്റ് 9 ശനിയാഴ്ച.
കൂടുതൽ വിവരങ്ങൾക്ക്:
ഡോ.മിന്നു ജെയിംസ് -9447587789,ഡോ.ബിനിത ആർ എൻ – -9847804920,ക്രിസ്റ്റിൻ ചെറിയാൻ -9188668736
മുഹമ്മദ് അസ്ലം-7736643611.
www.macollege.ac.in