Woman-in-Thrissur-remanded-for-cheating-lakhs-by-promising-job-in-UK-1200x480.jpg
സമാനമായ ഒമ്പത് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സായ

തൃശൂര്‍ : യുകെ യില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. മൂന്ന് പേരില്‍ നിന്നായി 6.5 ലക്ഷം രൂപയാണ് എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിനിയായ സായ (29) തട്ടിയെടുത്തത്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സായ കൊടുങ്ങല്ലൂര്‍, മതിലകം, മാള, ഇരിങ്ങാലക്കുട, കാട്ടൂര്‍, വെള്ളിക്കുള്ളങ്ങര പൊലീസ് സ്റ്റേഷനുകളിലായി യു കെ യിലേക്ക് വിസയും ജോലിയും ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിതിനുള്ള ഒമ്പത് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ ബി കെ, സബ് എസ് ഐ മാരായ സാലിം കെ, കശ്യപന്‍, ഷാബു, എഎസ്‌ഐമാരായ രാജീവ്, അസ്മാബി, എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!