ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാൻ, സ്ഥാപക ജനറൽ സെക്രട്ടറി ശാരംഗപാണി എന്നിവരുടെ സ്മരണക്കായി രണ്ടംഗങ്ങൾക്ക് വീട് നിർമിച്ചു നൽകി.

കോതമംഗലം തങ്കളം തടത്തിൽ റ്റി.ജെ. എൽദോസിന് നൽകിയ വീടിന്റെ താക്കോൽ മുനിസിപ്പൽ ചെയർപേഴ്സൺ ടോമി ഏബ്രഹാമും സംഘടന നേതാക്കളും ചേർന്ന് കൈമാറി. എ കെ പി എ സംസ്ഥാന പ്രസിഡന്റ് എ.സി. ജോൺസൺ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി, ഭവന പദ്ധതി ആശയം പങ്കുവച്ച സീനിയർ അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ എം.ആർ.എൻ. പണിക്കർ, സംസ്ഥാന ട്രഷർ ഉണ്ണി കൂവോട് , മുനിസിപ്പൽ സ്ഥിരം സമിതി ചെയർമാൻ കെ.എ. നൗഷാദ്, എ.കെ.പി.എ സംസ്ഥാന ഭാരവാഹികളായ ജയ്സൺ ഞൊങ്ങിണിയിൽ, സജീഷ് മണി, റോണി അഗസ്റ്റിൻ, എം.എസ് അനിൽകുമാർ, വാർഡ് കൗൺസിലർ മിനി ബെന്നി, കെ.വി. തോമസ്, എം.എൻ. നാസർകുഞ്ഞ്, അനുപ്രസാദ് എന്നിവർ പങ്കെടുത്തു. കോൺട്രാക്ടർ അതുൽ തോമസ്, ആക്കിടെക്ട് മുരളി കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

