ചടങ്ങിൽ പഞ്ചായത്ത് വികസനരേഖ പ്രകാശനവും നടത്തി.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസ്സ് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വികസനരേഖ പ്രകാശനവും നടത്തി.

ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എ. സിബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മനോഹരൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, മെമ്പർമാരായ ബിനേഷ് നാരായണൻ, ആലീസ് സിബി, ഷീല രാജീവ്, ഡെയ്സി ജോയ്, ശ്രീജ ബിജു, പഞ്ചായത്ത് സെക്രട്ടറി ശ്രീരാഗ്, കില റിസോഴ്സ് പേഴ്സൺ എ ടി രാജീവ് തുടങ്ങിയവർ പങ്കെടുത്തു.


