ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്ററിന്റെ ഉദ്ഘാടനവും മണികണ്ഠൻ ചാൽ വെള്ളാരംകുത്ത് റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും ആന്റണി ജോൺ എം.എൽ. എ നിർവഹിച്ചു.

മണികണ്ഠൻ ചാൽ വെള്ളാരംകുത്ത് പ്രദേശങ്ങളിലെയും സമീപ ആദിവാസി ഉന്നതികളിലെയുമൊക്കെയുള്ള ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു മണികണ്ഠൻ ചാലിൽ സബ് സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നുള്ളത്. ഈ പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇപ്പോൾ സാധ്യമാത്.



