February 8, 2026
adhalath


ജില്ലയിലെ ഏഴ് താലൂക്കുകളിൽ നിന്നായി 6309 അപേക്ഷകൾ തീർപ്പാക്കി. ആഗസ്റ്റ് 31 ന് മുമ്പ് ലഭിച്ച സൗജന്യ തരമാറ്റത്തിനുള്ള അപേക്ഷകളാണ് പരിഗണിച്ചത്.


ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള ജില്ലാ തല അദാലത്ത് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു.


അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ അനി, ഡെപ്യൂട്ടി കളക്ടർമാരായ സുനിത ജേക്കബ്ബ്, എസ്. റജീന, വി.ഇ അബ്ബാസ്, സുനിൽ മാത്യൂ, കെ. മനോജ്, ജില്ലയിലെ ഭൂരേഖ തഹസിൽദാർമാർ,വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!