എറണാകുളം കടവന്ത്രയിൽ റോഡരികിൽ കിടന്നുറങ്ങിയ ആളുടെ പണം കവർന്ന ശേഷം കൊലപ്പെടുത്താൻ ശ്രമം. പിറവം സ്വദേശി ജോസഫിനെയാണ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്.

ഇന്ന് പുലർച്ചെയാണ് സംഭവം പോക്കറ്റിൽ നിന്ന് പണം എടുത്തത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് ജോസീഫിനെ പ്രതി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

സംഭവത്തിൽ കൊച്ചി സ്വദേശി ആന്റപ്പനെ പോലീസ് പിടികൂടി. പരുക്കേറ്റ ജോസഫ് ആശുപത്രിയിൽ ചികിത്സയിലാണ്.
അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റ ജോസഫിന്റെ നില ഗുരുതരമായി തുടരുന്നു.


