February 6, 2026
plywood company

മൂ​വാ​റ്റു​പു​ഴയിൽ പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ നി​ന്നു​ള്ള രൂ​ക്ഷ​മാ​യ പു​ക​ശ​ല്യം മൂ​ലം ദു​രി​ത​ത്തി​ലാ​യ കു​ടും​ബം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്.

പ്ലൈ​വു​ഡ് ക​മ്പ​നി ആ​രം​ഭി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മാ​ണ അ​നു​മ​തി ന​ല്‍​കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ലൈ​വു​ഡ് ക​മ്പ​നി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന തേ​ക്കും​കാ​ട്ടി​ല്‍ വേ​ലാ​യു​ധ​നും, ഭാ​ര്യ​യും, ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​നു​മ​ട​ങ്ങു​ന്ന കു​ടും​ബം ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ല്‍ സ​ത്യാ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ച​ത്.

Sponsored


ക​ള​ക്ട​ര്‍​ക്കു​ള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെന്നും ആരോപിച്ചു. അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​വും, വീ​ടും വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് ക​മ്പ​നി ഉ​ട​മ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ലെ​ന്ന് വേ​ലാ​യു​ധ​ന്‍ പ​റ​യു​ന്നു. പ്ര​ശ്‌​ന പ​രി​ഹാ​ര​മാ​കു​ന്ന​തു​വ​രെ പ​ഞ്ച​യാ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന സ​മ​യ​ങ്ങ​ളി​ല്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ സ​മ​രം തു​ട​രാ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!