February 7, 2026
pocso case

കൊച്ചി:  പ്ര​ണ​യം ന​ടി​ച്ച് 15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച നാവികൻ അറസ്റ്റിൽ. കൊച്ചി നേവൽ ബേസിൽ നാവികനായ ഹരിയാന റോഹ്തക് സ്വദേശി അമിത് (28) ആണ് അറസ്റ്റിലായത്. പോ​ക്സോ കേ​സി​ല്‍ ഹാ​ര്‍​ബ​ര്‍ പോ​ലീ​സ് എ​സ്എ​ച്ച്ഒ കെ. ​ദി​ലീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘമാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Sponsored

കൊച്ചിയില്‍ ജോലി ചെയ്യുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളാണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. സ്നാ​പ് ചാ​റ്റി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച സ്കൂ​ളി​ലേ​ക്ക് പോ​യ പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന മു​ണ്ടം​വേ​ലി​യി​ലെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!