February 7, 2026
police
സ്വ​ർ​ണ​മാ​ല​യും 27,000 രൂ​പ​യ​ട​ങ്ങി​യ പേഴ്‌സ് ​മാ​ണ് ക​വ​ർ​ന്ന​ത്

അ​ങ്ക​മാ​ലി എം​സി റോ​ഡി​ൽ വേ​ങ്ങൂ​ർ മി​ല്ലും​പ​ടി​യി​ൽ ബൈ​ക്ക് യാ​ത്രി​ക​നെ അ​ടി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല​യും പ​ണ​വും ക​വ​ർ​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി ഒൻപത​ര​യോ​ടെ​യാ​ണ് സം​ഭ​വം. മ​ര​ത്ത​ടി ക​ച്ച​വ​ട​ക്കാ​ര​നാ​യ ക​വ​ര​പ്പ​റ​മ്പ് മേ​നാ​ച്ചേ​രി ജോ​ണി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ പി​ന്നി​ലൂ​ടെ ബൈ​ക്കി​ലെ​ത്തി​യ​വ​രാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

Sponsored

ത​ല​യ്ക്ക​ടി​യേ​റ്റ് താ​ഴെ​വീ​ണ ജോ​ണി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന നാ​ലു പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ​മാ​ല​യും 27,000 രൂ​പ​യ​ട​ങ്ങി​യ പേഴ്‌സ് ​മാ​ണ് ക​വ​ർ​ന്ന​ത്.ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ജോ​ണി അ​ങ്ക​മാ​ലി ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​ങ്ക​മാ​ലി പോ​ലീ​സ് കേ​സെ​ടു​ത്തു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!