മൂവാറ്റുപുഴ മാര്‍ക്കറ്റിന് സമീപത്തു നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍. മൂവാറ്റുപുഴയില്‍ പൈനാപ്പിള്‍ കൃഷിയിടത്ത് ജോലി ചെയ്യുന്ന വെസ്റ്റ്ബംഗാള് സ്വദേശി ഇന്ദ്രജിത്ത് (20)നെയാണ് ഇന്നലെ രാവിലെ ചന്തക്കവല ഭാഗത്തു നിന്ന് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.

ലഹരിവിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ദ്രജിത്തിന്റെ മൊബൈല്‍ ഫോണും ഗൂഗിള്പേയുമുള്പ്പെടെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

തുടര്‍ന്നാണ് മൂവാറ്റുപുഴ സിഐ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയോടെ താമസസ്ഥലത്തു നിന്നും പ്രതിയെ പിടികൂടിയത്.

