February 7, 2026
police
സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന സ്റ്റേ​ഷ​ന​റി ക​ട​യിലെത്തുകയായിരുന്നു യുവാവ്

ക​ള​മ​ശേ​രി കൂ​ന​തൈ അ​മ്പ​ലം റോ​ഡി​ൽ അ​ന്തു​മു​ക്കി​ന് സ​മീ​പം സ്റ്റേ​ഷ​ന​റി ക​ട​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന സ്റ്റേ​ഷ​ന​റി ക​ട​യി​ലെ​ത്തി​യ യു​വാ​വ് ക​ട​യു​ട​മ​യാ​യ യു​വ​തി​യു​ടെ ക​ഴു​ത്തി​ലെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യുകയായിരുന്നു.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ എ​ത്തി​യ മോ​ഷ്ടാ​വ് ക​ട​യി​ലെ​ത്തി വൈ​റ്റ് പേ​പ്പ​ർ ചോ​ദി​ച്ചു. ഈ ​സ​മ​യം മ​റ്റു ര​ണ്ടു​പേ​ർ ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഇ​യാ​ൾ പു​റ​ത്തു​പോ​യി വരാം പേ​പ്പ​ർ എ​ടു​ത്തു​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഇ​റ​ങ്ങി.

Sponsored

അ​ല്പ​സ​മ​യ​ത്തി​ന​കം വീ​ണ്ടും ക​ട​യി​ലെ​ത്തി​യ യു​വാ​വ് ക​ട​യു​ട​മ വൈ​റ്റ്പേ​പ്പ​ർ എ​ടു​ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല പൊ​ട്ടി​ച്ച് സ്റ്റാ​ർ​ട്ട് ആ​ക്കി വെ​ച്ച സ്കൂ​ട്ട​റി​ൽ കൂ​നം​തൈ അ​മ്പ​ലം ഭാ​ഗ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Sponsored

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!