February 8, 2026
postel blt
വോട്ടുരേഖപ്പെടുത്തിയ ശേഷം,വോട്ടെടുപ്പിന് 7 ദിവസം മുമ്പ്‌ ലഭിക്കത്തക്കവിധം അയക്കുകയോ, നേരിട്ട് നൽകുകയോ ചെയ്യാം.

തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം 26 മുതൽ ആരംഭിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിച്ചുള്ള ഉത്തരവിന്റെ പകർപ്പ് സഹിതം നിശ്ചിത ഫോറത്തിൽ ആവശ്യപ്പെട്ടാൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകും.

Sponsored

അപേക്ഷ ഫോറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വെബ് സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും. ത്രിതലപഞ്ചായത്തുകളിലേക്ക്‌ 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിലേക്ക്‌ ഓരോ ബാലറ്റുമാണ് നൽകേണ്ടത്. തപാൽ വോട്ടിനുള്ള അപേക്ഷ സ്വീകരിക്കാൻ ക്രമീകരണം ഏർപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും വരണാധികാരികളോടും കമീഷൻ ആവശ്യപ്പെട്ടു. വോട്ടുരേഖപ്പെടുത്തിയ ശേഷം,വോട്ടെടുപ്പിന് 7 ദിവസം മുമ്പ്‌ ലഭിക്കത്തക്കവിധം അയക്കുകയോ, നേരിട്ട് നൽകുകയോ ചെയ്യാം.

അർഹതയുള്ളവർ

• പോളിങ്‌ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർ

• തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിലെ മുഴുവൻ ജീവനക്കാർക്കും

• ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസുകളിലെയും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെയും തെരഞ്ഞെടുപ്പ്‌ വിഭാഗം ജീവനക്കാർ

• വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ തെരഞ്ഞെടുപ്പ്‌ വിഭാഗം ജീവനക്കാർ

• ഒബ്‌സർവർമാർ

• സെക്ടറൽ ഓഫീസർമാർ

• ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥർ

• തെരഞ്ഞെടുപ്പ് ജോലിയുള്ള പൊലീസ് ഉദ്യോഗസ്ഥർ

Sponsored

പോളിങ്‌ ഉദ്യോഗസ്ഥർക്കുള്ള 
പരിശീലനം നാളെ തുടങ്ങും

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിങ്‌ ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം 25 മുതൽ 28 വരെ ജില്ലകളിൽ നടക്കും. നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥർ ഉത്തരവിൽ പറഞ്ഞിട്ടുള്ള തീയതിയിലും സമയത്തും നിശ്ചിത കേന്ദ്രങ്ങളിൽ പരിശീലനത്തിന് ഹാജരാകണം.ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം കർശന അച്ചടക്കനടപടി സ്വീകരിക്കും.

പോളിങ്‌ ബൂത്തിലെ ക്രമീകരണങ്ങൾ, മറ്റു നടപടികൾ എന്നിവയുടെ വിശദമായ ക്ലാസുകളും ഇലക്ട്രോണിക് വോട്ടിങ്‌ മെഷീൻ സംബന്ധിച്ച പ്രായോഗിക പരിശീലനവും ഉണ്ടാകും.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!