February 8, 2026
muvattupuzha
മോഷ്ടാക്കളിൽ നിന്ന് ആക്രമണം ഉണ്ടായതോടെ നാട്ടുകാരും വഴിയാത്രക്കാരും ബലപ്രയോഗത്തിലൂടെയാണു മോഷ്ടാക്കളെ പിടികൂടിയത്.

മുവാറ്റുപുഴയിൽ ചെമ്പുകമ്പി മോഷ്ടിക്കാൻ സ്ക്രാപ് കടയിൽ കടന്നു കയറിയ 3 മോഷ്ടാക്കളെ കടയുടമയും നാട്ടുകാരും ചേർന്നു പിടികൂടി. ബംഗാൾ സ്വദേശികളായ അർജൻ ഷേക് (23), അഷ്റഫുൾ അലാം (28), രജിബ് ഷേക്ക് (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പേഴയ്ക്കാപ്പിള്ളി സ്വദേശി അബ്ദുൽ സലാമിന്റെ നിർമല കോളജിനു സമീപമുള്ള സ്ക്രാപ് കടയിലാണ് ഇന്നലെ പുലർച്ചെ മോഷണ ശ്രമം ഉണ്ടായത്.

ഇവരെ പിടികൂടാൻ ശ്രമിച്ച അബ്ദുൽ സലാമിനെ മോഷ്ടാക്കൾ കമ്പിവടി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതോടെ നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും സഹായത്തോടെയാണു പിടികൂടി പൊലീസിനു കൈമാറിയത്. കടയിൽ നിന്നു ചെമ്പു കമ്പിയും മറ്റും മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. പലവട്ടം മോഷണം നടന്നിട്ടുള്ളതിനാൽ കടയുടമ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു.

Sponsored

വീട്ടിൽ പ്രത്യേകം സ്ക്രീൻ സ്ഥാപിച്ചായിരുന്നു നിരീക്ഷണം. ഇന്നലെ പുലർച്ചെ 2 മണിയോടെയാണു മോഷ്ടാക്കൾ കടയിലെത്തിയ വിവരം അബ്ദുൽ സലാം സ്ക്രീനിൽ കാണുന്നത്. ഒരാളെ മാത്രമാണ് കണ്ടത്. ഇതോടെ വാഹനവുമായി അബ്ദുൽ സലാം കടയിലെത്തി. എന്നാൽ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടതോടെ മോഷ്ടാക്കൾ കടയ്ക്കുള്ളിൽ തന്നെ വിവിധ സ്ഥലങ്ങളിൽ ഒളിച്ചെങ്കിലും ഒന്നിലധികം പേർ കടയ്ക്കുള്ളിലുണ്ടെന്നു മനസ്സിലായി.

മോഷ്ടാക്കളിൽ നിന്ന് ആക്രമണം ഉണ്ടായതോടെ നാട്ടുകാരും വഴിയാത്രക്കാരും സലാമിന്റെ ഒപ്പം ചേർന്നു ബലപ്രയോഗത്തിലൂടെയാണു മോഷ്ടാക്കളെ 3 പേരെയും പിടികൂടിയത്. തുടർന്നു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!