February 8, 2026
thrissur auto
സാ​ധ​നം വാ​ങ്ങാ​ൻ പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ട്ടോ-​ടാ​ക്സി ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.

തൃശൂർ കേ​ച്ചേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ-​ടാ​ക്സി മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ഇ​യ്യാ​ൽ ചി​റ​നെ​ല്ലൂ​ർ സ്വ​ദേ​ശി വൈ​ശ്യം വീ​ട്ടി​ൽ ഇ​ബ്രാ​ഹിം (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ന്നം​കു​ളം പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​യ്യാ​ൽ സ്വ​ദേ​ശി ഒ​ല​ക്കേ​ങ്കി​ൽ വീ​ട്ടി​ൽ വ​ർ​ഗീ​സി​ന്‍റെ (70) ഓ​ട്ടോ-​ടാ​ക്സി​യാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​ഭ​വം.

Sponsored

പ​ട്ടി​ക്ക​ര മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പ​ത്ത് ഓ​ട്ടോ ടാ​ക്സി പാ​ർ​ക്ക് ചെ​യ്ത​തി​നു​ശേ​ഷം സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് സാ​ധ​നം വാ​ങ്ങാ​ൻ പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ട്ടോ-​ടാ​ക്സി ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​രു​മ​പ്പെ​ട്ടി തി​ച്ചൂ​രി​ൽ ഓ​ട്ടോ ടാ​ക്സി​യെ പി​ന്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!