February 7, 2026
kuthattukulam mala
മോ​ഷ്ടി​ച്ച മാ​ല വി​റ്റ​താ​യാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി.

കൂ​ത്താ​ട്ടു​കു​ളം: വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി. മ​ഴു​വ​ന്നൂ​ർ വാ​രി​ക്കാ​ട്ടി​ൽ വി.​ആ​ർ. ഷി​ജു (46), കോ​ട്ട​പ്പ​ടി പ​രു​ത്തേ​ലി പി.​ആ​ർ. രാ​ജ​ൻ (44) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​മാ​സം 15 ന് ​കി​ഴ​കൊ​മ്പ് മു​ള​ന്താ​ന​ത്ത് ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ കൗ​സ​ല്യ യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്നി​രു​ന്ന ഒ​രു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല പ്ര​തി​ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.


പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് രാ​ജ​നെ ഉ​പ്പു​ക​ണ്ടം ഭാ​ഗ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Sponsored

സി​സി​ടി​വി പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ പോ​ലീ​സി​ന് ല​ഭി​ച്ച ചി​ത്ര​വും രാ​ജ​ന്‍റെ രൂ​പ​വും ത​മ്മി​ൽ സാ​ദൃ​ശ്യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തോ​ടെ കൃ​ത്യം ന​ട​ത്തി​യ​താ​യി സ​മ്മ​തി​ച്ചു. രാ​ജ​ന്‍റെ മൊ​ഴി​പ്ര​കാ​രം കൂ​ട്ടു​പ്ര​തി​യാ​യ ഷി​ജു​വി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.


മോ​ഷ്ടി​ച്ച മാ​ല വി​റ്റ​താ​യാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി. ഇ​ല​ഞ്ഞി​യി​ലെ സു​ഹൃ​ത്ത് വ​ഴി​യാ​ണ് പ്ര​തി​ക​ൾ കൂ​ത്താ​ട്ടു​കു​ള​ത്ത് എ​ത്തി​യ​ത്. ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് മാ​ല മോ​ഷ്ടി​ക്കു​ന്ന​താ​ണ് പ​തി​വ്. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ രാ​ജ​ൻ. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!