February 8, 2026
mother dead
സ്വ​ത്ത് കൈ​ക്ക​ലാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി മ​ർ​ദി​ക്കു​ക​യായിരുന്നു

ചൊവ്വര: അമ്മ മർദനമേറ്റു മരിച്ച കേസിൽ മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആലുവ പു​റ​യാ​ർ ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ചൊ​വ്വ​ര പാ​റ​പ്പു​റ​ത്ത് വീ​ട്ടി​ൽ ബി​നു(38)​​നെ​യാ​ണ് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​നി​ത(58)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 30നാ​യി​രു​ന്നു സം​ഭ​വം. വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ അ​ല​ക്ക് ക​ല്ലി​ന് സ​മീ​പം കു​ഴ​ഞ്ഞു​വീ​ണ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ അ​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചെ​ന്നാ​യി​രു​ന്നു പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Sponsored

ത​ല​യ്ക്കും ശ​രീ​ര​ത്തി​നും മ​റ്റ് അ​ന്ത​രീ​ക അ​വ​യ​വ​ങ്ങ​ൾ​ക്കും ഗു​രു​ത​ര​മാ​യ ക്ഷ​ത​മേ​റ്റ​തി​നെ തു​ട​ർ​ന്നു​ണ്ടാ​ണ്ടാ​യ അ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​യി​രു​ന്നു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ബി​നു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​നി​ത 22 വ​ർ​ഷ​മാ​യി ഇ​ടു​ക്കി ചെ​ങ്ക​ള​ത്തു​ള്ള ഒ​രു മേ​ഴ്സി ഹോ​മി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​റി​ൽ ചൊ​വ്വ​ര​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ലേ​ക്ക് അ​നി​ത​യെ കൂ​ട്ടി​ക്കൊ​ണ്ടു വ​രി​ക​യും സ്വ​ത്ത് കൈ​ക്ക​ലാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ സം​ഘ​ത്തി​ൽ ഡി​വൈ​എ​സ്പി ടി.​ആ​ർ. രാ​ജേ​ഷ്, ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. രാ​ജേ​ഷ്, എ​സ് ഐ ​എ​സ്.​എ​സ്. ശ്രീ​ലാ​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!