February 8, 2026
Wild buffalo
വ​ന​ത്തി​നു​ള്ളി​ലേ​ക്കു​പോ​യ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​നു നേ​രേ കാ​ട്ടു​പോ​ത്ത് പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു.

കു​മ​ളി: തേ​ക്ക​ടി​യി​ൽ ക​ടു​വ സെ​ൻ​സ​സി​നാ​യി പോ​യ സം​ഘ​ത്തി​നു നേ​രേ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം. വ​നം​വ​കു​പ്പ് വാ​ച്ച​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മേ​ഘ​മ​ല സ്വ​ദേ​ശി വൈ​ര​മു​ത്തു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

വ​യ​റി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കഴിഞ്ഞ ദിവസം
വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ടു​വ സെ​ൻ​സ​സ് എ​ടു​ക്കു​ന്ന​തി​നാ​യി വ​ന​ത്തി​നു​ള്ളി​ലേ​ക്കു​പോ​യ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​നു നേ​രേ കാ​ട്ടു​പോ​ത്ത് പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു.

Sponsored

സീ​നി​യ​റോ​ട​യ്ക്കു സ​മീ​പം കു​ട്ടാം​ക​യ​ത്ത് വ​ച്ചാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വൈ​ര​മു​ത്തു​വി​നെ ഉ​ട​ൻ​ത​ന്നെ ബോ​ട്ടി​ൽ തേ​ക്ക​ടി ലാ​ൻ​ഡിം​ഗി​ൽ എ​ത്തി​ച്ചു.

തു​ട​ർ​ന്ന് കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. പി​ന്നീ​ട് തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!