ഓടിക്കയറിയതുപോലെ ഇറങ്ങാന്‍ പറ്റാതെ വന്നതോടെ ഒന്നരവയസ്സുകാരി പൂച്ചക്കുഞ്ഞ് പേടിച്ചു.
മതിലകം: തെരുവുനായയുടെ ആക്രമണം ഭയന്ന് തെങ്ങിൽ കയറിയ പൂച്ചയെ രക്ഷപ്പെടുത്തി. കൂളിമുട്ടം തട്ടുങ്ങൽ സെന്ററിന് വടക്ക് ഭാഗം രണ്ടാം വാർഡ് മുൻ അംഗം ഹസീന ഫത്താഹിന്റെ വീട്ടിലെ വളർത്തുപൂച്ചയാണു വീടിനോട് ചേർന്ന തെങ്ങിൽ കയറിയത്.

ചൊവ്വാഴ്ച വൈകിട്ടോടെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് പൂച്ച രക്ഷയ്ക്കായി തെങ്ങിൽ കയറിയത്. ഉയരമുള്ള തെങ്ങിലേക്ക് ഓടിക്കയറിയതുപോലെ ഇറങ്ങാന്‍ പറ്റാതെ വന്നതോടെ ഒന്നരവയസ്സുകാരി പൂച്ചക്കുഞ്ഞ് പേടിച്ചു.

ഒരു ദിവസം കഴിഞ്ഞിട്ടും പൂച്ചയ്ക്ക് താഴെയിറങ്ങാൻ കഴിയാതെ ആയതോടെ കൊടുങ്ങല്ലൂരിലെ അഗ്നിരക്ഷാസേന യൂണിറ്റിന്റെ സഹായം തേടുകയായിരുന്നു. സുന്ദരി എന്ന പേരിലുള്ള വീട്ടുകാരുടെ ഓമനയായ പൂച്ചയെ ഉടമ ഫത്താഹ് തന്നെയാണ് തെങ്ങിന് മുകളിൽ കയറി താഴെ ഇറക്കിയത്.


