കോതമംഗലം: നഗരസഭയിലെ 32,501 വോട്ടര്‍മാരിൽ 24,324 പേർ വോട്ട് രേഖപ്പെടുത്തി. 74.84 ശതമാനമാണ് പോളിംഗ്. പുരുഷന്മാരേക്കാള് സ്ത്രീകളാണ് വോട്ട് ചെയ്തവരില്‍ കൂടുതല്‍. 11 ,668 പുരുഷന്മാരും 12,656 സ്ത്രീകളും വോട്ട് ചെയ്തു. ആകെ വോട്ടര്‍മാരുടെ എണ്ണത്തിലും സ്ത്രീകളാണ് കൂടുതല്‍.

നഗരസഭാ പരിധിൽ താമസക്കാരായ മൂന്ന് ട്രാന്സ്ജന്റര്മാരും വോട്ട് ചെയ്യാനെത്തിയില്ല. നഗരസഭയിൽ 33 വാര്‍ഡുകളാണുളളത്. ഇതില്‍ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത് 28-ാം വാര്‍ഡ് കറുകടത്താണ്. ഇവിടെ 83.19 ശതമാനം പേര് വോട്ട് ചെയ്തു.

ഏറ്റവും കുറഞ്ഞ ശതമാനം മാരമംഗലത്താണ്. ഇവിടെ 65.29 ആണ് പോളിംഗ് ശതമാനം. മൂന്ന് വാര്‍ഡുകളിലാണ് എണ്‍പത് ശതമാനത്തിലധികം പേര് വോട്ട് ചെയ്തത്

