February 8, 2026
bison valley
ഒരു വർഷം തികയും മുൻപേ സീലിങ് അടർന്നുവീണത് നിർമാണത്തിലെ അപാകത മൂലമാണെന്ന് ആക്ഷേപമുണ്ട്.

ബൈ​സ​ൺ​വാ​ലി: ക്ലാസ് നടക്കുമ്പോൾ ക്ലാസ് മുറിയുടെ പിവിസി സീലിങ് തകർന്നുവീണു. ബൈസൺവാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ 10ന് ആണു സംഭവം.

നാലാം ക്ലാസ് മു​റി​യു​ടെ സീ​ലിം​ഗാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ത​ക​ർ​ന്നു വീ​ണ​ത്. ഈ സമയം ക്ലാസ് മുറിയിൽ അധ്യാപകനും വിദ്യാർഥികളുമുണ്ടായിരുന്നു. പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതിനിടെ 4 കുട്ടികൾക്കു വാതിൽപടിയിൽ തലയിടിച്ചു നിസ്സാര പരുക്കേറ്റു.

ഒരു വർഷം മുൻപാണു 10 കോടി രൂപ മുടക്കി ബൈസൺവാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ ഹൈടെക് വിദ്യാലയമാക്കി കെട്ടിടനിർമാണം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ ഈ കെട്ടിടത്തിന്റെ സീലിങ്ങും പൂർത്തിയാക്കി.

Sponsored

ഒരു വർഷം തികയും മുൻപേ സീലിങ് അടർന്നുവീണത് നിർമാണത്തിലെ അപാകത മൂലമാണെന്ന് ആക്ഷേപമുണ്ട്. ബിജെപി പ്രവർത്തകർ സ്കൂളിലെത്തി പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!