February 7, 2026
Untitled-1.jpg
ജനപ്രിയ എഴുത്തുകാരനും, റേഡിയോ ജോക്കിയുമായ ജോസഫ് അന്നംക്കുട്ടി ജോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഇന്റർ കോളീജിയറ്റ് ഫെസ്റ്റ് സാർഥക്-25 ന് തിരിതെളിഞ്ഞു. ജനപ്രിയ എഴുത്തുകാരനും, റേഡിയോ ജോക്കിയുമായ ജോസഫ് അന്നംക്കുട്ടി ജോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു.
ഐ ക്യു എ സി കോർഡിനേറ്റർ, ഡോ. മിന്നു ജെയിംസ്,എസ് ക്യു എ സി കോർഡിനേറ്റേഴ്‌സായ ക്രിസ്റ്റിൻ ചെറിയാൻ, മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു.കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ അധ്യാപകരും,വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.കോളേജ് വിദ്യാർത്ഥികൾക്ക് കലാരംഗത്തും,
അക്കാദമിക രംഗത്തും ഉന്നത വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പരിചയപ്പെടാനുള്ള അവസരം ഒരുക്കുന്ന ഫെസ്റ്റാണ് സാർഥക്-25. കോളേജ് വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾക്കു പുറമേ എം. എ കോളേജിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥി കളുടെ ഭക്ഷ്യ ഉത്പന്ന സ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നിന്നായി 600ൽ പരം മത്സരാർത്ഥികളാണ് 2 ദിവസത്തെ ഫെസ്റ്റിൽ പങ്കെടുക്കുന്നത്. ഫെസ്റ്റിലെ വിവിധ മത്സരങ്ങൾക്ക് മൊത്തം 2.8 ലക്ഷം രൂപയാണ് സമ്മാനമായി നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!