തൊടുപുഴ: രാജ്യ തലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ ന്യൂമാന്‍ എന്‍സിസി ബാന്‍ഡ് ടീമിന് തൊടുപുഴയില്‍ യാത്രയയപ്പ് നല്കി.

കേരളത്തില്‍നിന്ന് ആദ്യമായാണ് ബോയ്സ് എന്‍സിസി ബാന്‍ഡ് ടീം റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ന്യൂമാന്‍ വനിതാ ബാന്‍ഡ് പരേഡില്‍ പങ്കെടുത്തിരുന്നു. എന്‍സിസി കോട്ടയം ഗ്രൂപ്പിന്റ 18 കേരള എന്‍സിസി ബറ്റാലിയനാണ് ന്യൂമാന്‍ കോളജിനൊപ്പം കൈകോര്‍ക്കുന്നത്.

തൊടുപുഴ ന്യൂമാന്‍ കോളജിലെ 29, മൂവാറ്റുപുഴ നിര്‍മല കോളജിലെ ആറ്, സെന്റ് പീറ്റേഴ്സ് കോലഞ്ചേരി, കോതമംഗലം എംഎ കോളജുകളില്‍നിന്ന് അഞ്ച് വീതം കേഡറ്റുകള്‍ അടങ്ങുന്ന 45 പേരുടെ സംഘമാണ് അസി. എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യുവിന്റ നേതൃത്വത്തില്‍ യാത്ര തിരിച്ചത്. കേരളത്തിനും എന്‍സിസിക്കും അഭിമാനമായ ഈ നേട്ടം യുവതലമുറയ്ക്ക് ഏറെ പ്രചോദനമാകുമെന്നു കോതമംഗലം രൂപത മാനേജര്‍ മോണ്‍ ഡോ. പയസ് മലേക്കണ്ടത്തില്‍ പറഞ്ഞു.

18 കേരള ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസര്‍ ആര്‍എസ്ആര്‍ കൃഷ്ണന്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലഫ്. കേണല്‍ അനിരുദ്ധ് സിംഗ്, പ്രിന്‍സിപ്പല്‍ ഡോ.ജെന്നി കെ. അലക്സ്, ബര്‍സാര്‍ ഫാ. ഏബ്രഹാം നിരവത്തിനാല്‍,സുബൈദാര്‍ മേജര്‍ സുഖ്ജിത് സിംഗ്, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ബിജു പീറ്റര്‍, ഡോ. സാജു ഏബ്രഹാം, ഫാ. അലന് വെള്ളോംകുന്നേല് എന്നിവര്‍ പ്രസംഗിച്ചു.

